‘തഥാസ്തു: നിനയ്ക്കുന്നതു ഭവിക്കട്ടെ.’ ജ്ഞാനികളും മുനിവര്യന്മാരും നല്‍കിയിരുന്ന അനുഗ്രഹം രണ്ടായിരങ്ങളുടെ തുടക്കത്തില്‍ പാശ്ചാത്യരാജ്യങ്ങളില്‍നിന്നും ‘Law of Attraction’ എന്ന പേരില്‍ ഒരു ചിന്താധാര ഭാരതത്തിലേക്ക് എത്തിയപ്പോള്‍ നമ്മള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍ അയ്യായിരം വര്‍ഷം പഴക്ക മുള്ള ‘തഥാസ്തു’ നമ്മള്‍ക്കാരും മനസ്സിലാക്കിത്തന്നില്ല. ഈ ശരിയായ ചിന്താധാരയ്ക്കു പിന്നിലെ ശാസ്ത്രവും അത് പ്രായോഗികജീവിതത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു എന്നതുമാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്. കഠിനാധ്വാനം കൊണ്ടുമാത്രം ഒരാള്‍ക്ക് വിജയിക്കാന്‍ സാധിക്കാത്തതെന്തെന്ന് ഈ പുസ്തകത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഭാഗ്യം എന്നത് വിജയിക്കുവാന്‍ വേണ്ടുന്ന ഒരു ഘടകമാണെന്നും അത് ശാസ്ത്രീയമായി സൃഷ്ടിക്കാന്‍ സാധിക്കുന്നതാണെന്നുമുള്ള തിരിച്ചറിവും ഈ പുസ്തകം നല്‍കുന്നു.
Reviews
There are no reviews yet.