Sale!

The power of your subconcious mind malayalam DC

Original price was: ₹360.00.Current price is: ₹315.00.

The power of your subconcious mind malayalam

9 in stock

Description

സെൽഫ് ഹെൽപ് പുസ്തകങ്ങൾക്കിടയിലെ അതിശ്രേഷ്ഠമായ ഈ ഗ്രന്ഥം ജീവിത വിജയത്തിനായി നിർദേശിക്കുന്ന അടിസ്ഥാന പാഠങ്ങൾ ഏറെ ലളിതമെങ്കിലും ശക്തവും ഫലപ്രദവുമാണ്. നിങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ പാതയിലുള്ള മെന്റൽ ബ്ലോക്കുകൾ നീക്കുവാൻ ഇത് നിങ്ങളെ സഹായിക്കും. ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകത്തിൽ വിശദീകരിക്കുന്ന ഉപദേശങ്ങളിലൂടെ ഡോ മർഫി നിങ്ങളെ ജീവിതവിജയത്തിലേക്ക് കൈപിടിച്ച് നടത്തുന്നു. ഏതെങ്കിലും കാര്യത്തിനായി നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണെങ്കിൽ അവയിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും മനസ്സിൽ ഭാവന ചെയ്യുകയുമാ ണെങ്കിൽ അത് നേടിയെടുക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ ഉപബോധ മനസ്സ് സഹായിക്കുന്നു. ഇതാണ് ജീവിതവിജയത്തിനായി ഡോ മർഫി നൽകുന്ന ഉപദേശ ങ്ങളുടെ ലളിത സംഗ്രഹം. സ്വന്തം ജീവിതത്തിൽനിന്നുള്ള അനുഭവങ്ങളിലൂടെയും മറ്റുള്ളവരുടെ ജീവിതത്തിലെ സംഭവ കഥകളിലൂടെയും ഡോ മർഫി ഈ വിജയതത്വം ലളിതമായി പറഞ്ഞുപോകുമ്പോൾ വായന ആസ്വാദ്യകരമാണ്. അചഞ്ചലമായ ആത്മവിശ്വാസം, സുദൃഢമായ വൈവാഹിക ബന്ധങ്ങൾ, സൗഹൃദ ബന്ധങ്ങൾ, ദുശ്ശീലങ്ങളിൽ നിന്നുള്ള മോചനം, ഭയത്തിൽ നിന്നുള്ള വിമുക്തി, സമ്പന്നത, തൊഴിൽ മേഖലയിലെ അംഗീകാരം, ഉയർച്ച എന്നിങ്ങനെ ജീവിതത്തി ന്റെ സമസ്ത തലങ്ങളിലും ഉപബോധത്തിന്റെ ശക്തികളിലൂടെ വിജയം വരിക്കാൻ മർഫിയുടെ ഉപദേശങ്ങൾ സഹായിക്കുന്നു. ലളിതവും പ്രായോഗികവും ഉപയുക്തവുമായ വിദ്യകളിലൂടെ ഉപബോധമനസ്സിന്റെ അത്ഭുത സിദ്ധികൾ മനസ്സിലാക്കൂ. ദൈനംദിന ജീവിതത്തിൽ അവ പ്രയോഗിക്കു ന്നതിലൂടെ ജീവിത വിജയം കരസ്ഥമാക്കൂ.

Additional information

Weight 230 g
Dimensions 22 × 14 × 2 cm

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

X