എനിക്ക് നല്ല തിരക്കാണ്. ധ്യാനിക്കാനൊന്നും സമയമില്ല എന്ന് നിങ്ങള്‍ക്ക് പറയാനാവില്ല. വീട്ടില്‍നിന്ന് ഓഫീസിലേക്കു നടക്കുമ്പോഴും മാര്‍ക്കറ്റില്‍ പോകുമ്പോഴും ആശുപത്രിയില്‍ പോകുമ്പോഴുമൊക്കെ മനസ്സാന്നിധ്യത്തോടെ നിങ്ങള്‍ക്ക് നടത്തം ആസ്വദിക്കാനാവും. നിങ്ങള്‍ വയ്ക്കുന്ന ഓരോ ചുവടും നിങ്ങളുടെ ശരീരത്തിലെയും മനസ്സിലെയും സമ്മര്‍ദ്ദത്തെ പുറത്തുകളയാന്‍ സഹായിക്കുന്നു. അങ്ങനെ രോഗവിമുക്തിയും ആനന്ദവും ഉണ്ടാകുന്നു. നിങ്ങളുടെ തിരക്കേറിയ ഓരോ നിമിഷങ്ങളിലും യഥാര്‍ത്ഥ ശാന്തിയും ആനന്ദവും അനുഭവിക്കാന്‍ നിങ്ങള്‍ക്കാവുമെന്ന് വിശദീകരിക്കുകയാണ് പ്രശസ്ത സെന്‍ഗുരു തിക് നാറ്റ് ഹാന്‍. വിവര്‍ത്തനം: നന്ദിനി സി. മേനോന്‍
Reviews
There are no reviews yet.