Description
നമ്മളിൽ പലർക്കും ലോക പശ്നങ്ങൾ നിറഞ്ഞായി തോന്നും. അപകർഷതാബോധം നൽ അലട്ടും. മറിച്ച് അതിരു കടന്ന ആത്മവിശ്വാസം കൊണ്ട് പ്രശ്നത്തിലായ സന്ദർഭങ്ങളിലൂടെയും നമ്മളിൽ മിക്കവരും കടന്നു പോയിട്ടുണ്ട്. നമ്മുടെ ജീവിതത്തിൽ, നമ്മുടെ വികാരങ്ങൾ അപകർഷതാബോധത്തിനും അതിരുകടന്ന ആത്മവിശ്വാസത്തിനും ഇടയിൽ ഊയലാടിക്കൊണ്ടിരിക്കും. എന്നാൽ “വലുതായി ചിന്തിക്കുക!” എന്ന രണ്ടു വാക്കുകൾ കൊണ്ട്
നമുക്ക് നമ്മെത്തന്നെ വിജയകരമായ ഭാവിയിലേക്ക് നയിക്കാൻ കഴിയും. “വലുതായി ചിന്തിക്കുക” എന്ന ചിന്തയോടൊപ്പം ഉണ്ടാകേണ്ടവയാണ് “പോസിറ്റീവ് ആയിരിക്കുക!” എന്നും “ധീരരായിരിക്കുക!” എന്നുമുള്ള ചിന്തകൾ. നിങ്ങൾക്ക് വലിയ സ്വപ്നങ്ങൾ ഉണ്ടായിരിക്കണം. കഴിവിന്റെ പരമാവധി പരിശ്രമിച്ചുകൊണ്ടിരിക്കണം. ഇവിടെ ഇന്നുള്ള ജീവിതത്ത
നിങ്ങളുടെ ഭാവി കെട്ടിപ്പടുക്കാനുള്ള പ്രേരക ശക്തിയായി മാറ്റാനുള്ള ധൈര്യം നിങ്ങൾക്കുണ്ടാകണം. ആദ്യത്തെ പ്രധാന കാര്യം ആദ്യത്തെ ചുവടു വയ്ക്കുക എന്നതാണ്.
അതിനു ശേഷം മൗലികതയുടെയും ബുദ്ധിവൈഭവത്തിന്റെയും പാതയിലൂടെ സഞ്ചാരം തുടർന്നാൽ മതിയാകും. നിങ്ങൾ ഏതു വിജയമാണോ എപ്പോഴും സ്വപ്നം കണ്ടത്, അത് നേടാൻ ഈ പുസ്തകം നിങ്ങളെയെല്ലാവരേയും സഹായിക്കും. ആത്മീയ നേതാവും സമകാലിക ക്രാന്തദർശിയും ഹാപ്പി സയൻസിന്റെ സ്ഥാപകനുമായ യുഹോ ഒകാവ്, സത്യത്തിനും സന്തോഷത്തിലേക്കുള്ള വഴികൾക്കും ജീവിതം സമർപ്പിച്ചിട്ടുള്ള വ്യക്തിയാണ്. ജപ്പാനിൽ 1956 ൽ ജനിച്ച ഒകാവ, ടോക്കിയോയിൽ നിയമവും അതിനു ശേഷം ന്യൂയോർക്കിൽ അന്താരാഷ്ട ധന
വിനിമയ ശാസ്ത്രവും പഠിച്ചു. 1986 ൽ ജപ്പാനിലെ ഒരു വൻകിട ട്രേഡിംഗ് സ്ഥാപനത്തിലെ ബിസിനസ് കരിയർ ഉപേക്ഷിച്ച് അദ്ദേഹം ഹാപ്പി സയൻസ് സ്ഥാപിച്ചു. 1987 ൽ ഐ ആർ എച്ച് പ്രസ് കമ്പനി ലിമിറ്റഡ് സ്ഥാപിച്ചു. ഇതിന് ശേഷം ഒകാവ 2,800ൽ അധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടു്.
Reviews
There are no reviews yet.