മായ കിരൺ എഴുതിയ ദി ബ്രെയിൻ ഗെയിം എന്ന നോവൽ അക്ഷരാർത്ഥത്തിൽ ബൗദ്ധിക വ്യായാമം അവകാശപ്പെടുന്ന ഒരു സീരിയൽ കില്ലിംഗ് സ്റ്റോറിയാണ്. അതുകൊണ്ട് തന്നെ ഓരോ താളുകളിലും /അധ്യായങ്ങളിലും അടുത്തതിലേക്കുള്ള ഒരു മുനയുണ്ട്. അതിൽനിന്നാണ് ഓരോ പടവും കടന്നു അന്വേഷകനും വായനക്കാരനും സഞ്ചരിക്കേണ്ടത്. അതുകൊണ്ട് തന്നെ അതൊരു രസകരമായ വ്യായാമവും ഗെയിമുമാകുന്നു. തുടങ്ങിയാൽ വായിച്ചവസാനിപ്പിക്കാതെ സ്വസ്ഥത തരാത്തൊരു നിഗൂഢതയും ബ്രെയിൻ ഗെയിം അവകാശപ്പെടുന്നുണ്ട്.
Reviews
There are no reviews yet.